Tuesday, 6 December 2011

ടീച്ചറെ ടീച്ചറെ...

ടീച്ചറെ ടീച്ചറെ...
കുന്നിന്റെ ഉച്ചിയില്‍ നിന്നും വരുന്ന 
ഇളം കാറ്റിനെ,
മഴയുടെ അവസാന തുള്ളിയെ, 
ക്ലാസ് നിശബ്ധമാകും മുന്‍പുള്ള അടക്കം പറച്ചിലുകളെ
വരാന്തയില്‍ തിരക്കില്‍ വീണുപോയ കുറ്റിപെന്‍സിലിനെ
ഒടുവില്‍ കൊഴിഞ്ഞ കൊന്നയിലയെ
ഒരു പളുങ്ക് പാത്രത്തില്‍
വിത്തായ്‌ മുളപ്പിച്ച്
കാത്തിരിക്കണേ..... സൈനുല്‍ ആബിദ് പി പി

3 comments:

  1. Looking nice. congraatz. Keep publishing more writes up. and tell all your friends to follow you.

    ReplyDelete
  2. കഴിഞ്ഞ്‌ പോയകാലത്തിന്‌ ഞാനെന്ത്‌ പകരം നല്‍കും.

    ReplyDelete